വയനാട്ടില്‍ മുണ്ടക്കെെയിലും ചൂരല്‍ മഴയിലും ശക്തമായ മഴ തുടരുന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ.
സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. ......
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അപായപ്പെടുത്താൻ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് 950 പേർ. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 'ഹിറ്റ്ലിസ്റ്റ്' സംബന്ധിച്ച വിവരങ്ങളുള്ളത്. ......
ദോഹ:ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ചൊവ്വാഴ്ച ദോഹയിൽ നടന്ന അറബ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ (ജിസിസി) മന്ത്രിതല 49-ാമത് അസാധാരണ യോഗം ശക്തമായി അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിനും വ്യോമാതിർത്തിക്കും എതിരായ ഇറാന്റെ നഗ്നവും അസ്വീകാര്യവും അപകടകരവുമായ ലംഘനമാണ് ഈ ആക്രമണമെന്ന്
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അബ്ദുല്ല അൽ-യഹ്യയുടെ നേതൃത്വത്തിൽ നടന്ന
കൗൺസിൽയോഗം പറഞ്ഞു. സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾക്ക് കൗൺസിൽ ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ നേരിടുന്നതിൽ ഖത്തർ സായുധ സേനയുടെ കഴിവുകളെ മന്ത്രിതല കൗൺസിൽ പ്രശംസിച്ചു. ......
ദോഹ:നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച്ച് സെന്റർ (NIARC) ഖത്തർ ചാപ്റ്റർ ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
'Nurture & Heal' എന്ന പേരിൽ റിയാദ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പതിനൊന്നോളം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്പെഷ്യൽ നീഡ്സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. രാവിലെ 7മണിമുതൽ 11മണിവരെ നടന്ന ക്യാമ്പ്
ഇന്ത്യൻ അംബാസിഡർ
വിപുൽഉത്ഘാടനം ചെയ്തു. സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അംബാസിഡർ
NIARC അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അഭിനന്ദനവും അറിയിച്ചു.
ജർമ്മൻ, ബ്രിട്ടീഷ്, ഇന്ത്യൻ, ഫിലിപ്പൈൻസ്, ഇറാൻ, ശ്രീലങ്ക, അൽജീരിയ, കെനിയ, സുഡാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. ......
നമ്മുടെ നാട്ടിൽ ഗർഭവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. ഗർഭം ധരിച്ചുകഴിഞ്ഞാൽ യുവതികൾ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങളെ കുറിച്ച് നാട്ടിലെ സ്ത്രീകളുടെ വക സ്റ്റഡി ക്ലാസും ഉണ്ടാകും. ......

ദോഹ: എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകുന്ന
സെഫയർ ഫ്യൂച്ചർ അക്കാദമി ഒലിവ് സ്കൂളിൽപ്രവർത്തന
മാരംഭിക്കുന്നതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറീയിച്ചു.
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രവേശനപരീക്ഷകൾക്കായുള്ളപരിശീലനംനൽകുന്നക്ളാസുകൾ അടുത്ത അധ്യായനവർഷം മുതൽ ആരംഭിക്കും.
നീറ്റ്, ജെഇഇ, സാറ്റ്, ആക്റ്റ്, സിയുഇടി, ഒളിമ്പ്യാഡ് കോച്ചിംഗ് എന്നിവയിൽ 27 വർഷത്തിലേറെ പ്രവർത്തന മികവുള്ള സെഫിർ ഫ്യൂച്ചർ അക്കാദമി, ദേശീയ തലത്തിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും ഇന്ത്യയിലുടനീളം അക്കാദമിക് മികവ് വളർത്തുന്നതിലും പ്രശസ്തമാണ്. കുട്ടികളുടെ ഭാവിക്ക് അനുയോജ്യമായ കഴിവുകളും കേന്ദ്രീകൃത അക്കാദമിക പിന്തുണയും നൽകി വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്ന ഒലിവ് ഇന്റർനാഷണൽ സ്കൂളിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് എൻട്രൻസ് കോച്ചിങ് ആരംഭിക്കുന്നത്.
വിദ്യാർത്ഥികൾക്ക് IMO, NSO, NSEJS, IOQM തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ഉൾപ്പെടുന്ന ഒളിമ്പ്യാഡ് ട്രാക്ക് തിരഞ്ഞെടുക്കാമെന്നതും സവിശേഷതയാണ്.
പ്രവാസി സമൂഹത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള പ്രവേശന പരിശീലനം ലഭ്യമാക്കുന്ന തരത്തിൽ മിതമായ ഫീസ് ഘടനയാണുള്ളത്.
സ്കൂൾ ടോപ്പർമാർക്ക് 75ശതമാനം സ്കോളർഷിപ്പ്നൽകും
ആദ്യത്തെ 50 വിദ്യാർത്ഥികൾക്ക് 20 ശതമാനം
സ്കോളർഷിപ്പും നൽകും
ഒലിവ് സ്കൂൾ തുമാമക്യാമ്പസിൽനടന്ന വാർത്താസമ്മേളനത്തിൽ
ഡോ. ......
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം.
ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയിൽനിന്ന് പറന്നുയർന്നു.
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. ......
അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും.
ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.
മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്. അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ......
കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു.
ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യർത്ഥന ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചത്.
ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ പറഞ്ഞു.
പാസിന്റെ കാലാവധി എടുക്കുന്ന തിയതി മുതല്‍ 30 ദിവസമാണ്. ......